ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച മലയാലി മേജർക്ക് അന്ത്യാഞ്ജലി അർപ്പിച്ച സൈന്യം. ജമ്മു എയർപോർട്ടിൽ വച്ച് സൈനിതക ഉദ്യോഗസ്ഥർ വീരചരമ പ്രാപിച്ച മേജർ ശശിധരൻ വി.നായർക്ക് അന്ത്യോപചാരം അർപ്പിച്ചു. ശശിധരൻ വി. നായരുടെ മൃതദേഹം പൂനയിലേയ്ക്ക് കൊണ്ടു പോയി. ഇവിടെ വച്ച് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങി
2/11 ഗൂർഖാ റൈഫിൾസിൽ മേജറായിരുന്ന ശശിധരൻ വി.നായർ വെള്ളിയാഴ്ച നിയന്ത്രണ രേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.