kerala-tourism-

ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച പത്തുവിനോദ സഞ്ചാരകേന്ദ്രങ്ങൾ എടുത്താൽ അ‌ഞ്ചും കേരളത്തിലെന്ന് അന്താരാഷ്ട്ര ട്രാവൽ വെബ്സൈറ്റിന്റെ റിപ്പോർട്ട്. ട്രാവൽ വെബ്സൈറ്റായ ബുക്കിംഗ് ഡോട്ട്കോമിന്റെ ഇന്ത്യയിലെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ അഞ്ചുസ്ഥലങ്ങൾ ഇടം നേടിയത്.

വർക്കല, കൊച്ചി, തേക്കടി, ആലപ്പുഴ, മൂന്നാർ എന്നിവയാണ് 2018ലെ ഗസ്റ്റ് റിവ്യൂ അവാർഡിൽ കേരളത്തിൽ മുന്നിലെത്തിയത്. സൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് അവാർഡ് ലിസ്റ്റാണ് ഇത്. ഇന്ത്യയിൽ നിന്നുമാത്രം 6,125 സ്ഥലങ്ങൾ പരിഗണനയിലുണ്ടായിരുന്നു.

സ്ഥലം, സൗകര്യം, വലിപ്പം, രീതി എന്നിവയ്ക്കൊപ്പം ഒരോ പ്രദേശത്തെയും ആളുകൾ യാത്രക്കാരോട് സ്വീകരിക്കുന്ന സമീപനത്തിനും പ്രാധാന്യം നൽകുന്നതായി വെബ്സൈറ്റ് അധികൃതർ പറഞ്ഞു.

ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ 29-ാമതാണ് ഇന്ത്യ. സ്വിറ്റ്‌സർലന്റാണ് തൊട്ടുപിന്നാലെയുള്ളത്. ചൈന 40ഉം മലേഷ്യ 45ഉം സ്ഥാനങ്ങളിലാണുള്ളത്.