indian-army-

ശ്രീനഗർ: സൗത്ത് കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടുഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം വളഞ്ഞ സൈന്യത്തിന് നേരെ വെയ്പുണ്ടായി. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഭീകരർ ഏതുസംഘടനയിൽപെട്ടവരാണെന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യത്തിന് നേരം കല്ലേറും പ്രതിഷേധവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധത്തെ തുടർന്ന് കുൽഗാം,​ ഷോപിയാന്‍ ജില്ലകളിൽ മൊബൈൽ,​ ഇന്റർനെറ്റ് സർവീസുകൾ നിറുത്തിവച്ചിട്ടുണ്ട്.