ന്യൂഡൽഹി : വൈദ്യുതി വാഹനങ്ങളെ റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിതി ആയോഗിന്റെ നിർദ്ദേശം. ഇ -വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവയിൽ പെട്രോളിയം ഇന്ധനത്തെ ആശ്രയിച്ച് ഓടുന്ന വാഹനങ്ങളെ റോഡുകലിൽ നിന്ന് കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദ്ദേശം. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്താണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.
നിലവിൽ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത നിരക്കാണ് റോഡ് ടാക്‌സായി ഈടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില മറ്റു വാഹനങ്ങൾക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നിതി ആയോഗ് നടപടി.