crime

ഇൻഡോർ: മദ്ധ്യപ്രദേശിൽ ഇരുപത്തിരണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവടക്കം അ‌ഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയ,​ മക്കളായ അ‍ജയ്, വിജയ്, വിനയ്, സഹായി നീലേഷ് കശ്യപ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇൻഡോർ സ്വദേശിയായ ട്വിങ്കിൽ ദാഗ്രെ എന്ന യുവതിയാണ് രണ്ടു വ‌ർഷം മുമ്പ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ട്വിങ്കിളിന് ജഗദീഷ് കരോട്ടിയയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൂടെ താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തതോടെ ജഗദീഷും മക്കളും ചേർന്ന് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. കുടുംബത്തിൽ പ്രശ്നമുണ്ടാകാതിതിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. ഇതിന് വേണ്ടി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മോഡൽ കൊലപാതകമാണ് ആസൂത്രണം ചെയ്തത്. അജയ്‌ ദേവ്ഗൺ നായകനായ ഹിന്ദി പതിപ്പ് കണ്ടിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

2016 ഒക്ടോബർ 16ന് പെൺകുട്ടിയെ കഴുത്ത് ‌ഞെരിച്ച് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു. ഇതേ സമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ച് മൂടുകയും ചെയ്തു. പൊലീസിൽ പിടിക്കപ്പെട്ടതിന് ശേഷം നായയെ കുഴിച്ച് മൂടിയ സ്ഥലം കാണിച്ച് കൊടുക്കുകയും ചെയ്തു. തുടർന്നുള്ള പൊലീസ് പരിശോധനയിൽ നായയുടെ മൃതദേഹമാണ് കണ്ടെടുത്തത്. തെറ്റിദ്ധരിക്കപ്പെട്ട പൊലീസ് തിരിച്ചുപോയി.

പിന്നീട് സംശയം തോന്നിയ പൊലീസ് ഗുജറാത്തിലെ ലബോറട്ടറിയിൽ ജഗദീഷിനും രണ്ടും മക്കൾക്കും ബ്രെയിൻ ഇലക്ട്രിക്കൽ ഓക്സിലേഷൻ സിഗ്നേച്ചർ (ബി.ഇ.ഒ.എസ്) ടെസ്റ്റ് നടത്തി. ഇതിലൂടെ കുറ്റകൃത്യം തെളിയുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്താണ് പൊലീസിന്റെ തീരുമാനം,​