വിജീഷ് മണി സംവിധാനം ചെയ്യുന്ന 'നേതാജി" എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോകുലം ഗോപാലനാണ്. നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള ചരിത്ര പശ്ചാത്തലം അതീവ ഹൃദ്യമായി പകർത്തുന്ന ഇ ചിത്രത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടിയുടെ ഉൾവനങ്ങളിൽ പുരോഗമിക്കുകയാണ്. ജോണി ഇന്റർനാഷണൽ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ബാനറിൽ ജോണി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ക്ലിന്റ് ഫെയിം മാസ്റ്റർ അലോക്, ഫെലിക്സ് കുരുവിള, റോജി പി. കുര്യൻ, ഐസക്ക് ജോൺ, ആഷ്ലി ബോബൻ, പ്രസന്ന പിള്ള, രാജേഷ് ബി. മുരളി മാട്ടുമ്മേൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കാമറ: എം.ജെ. രാധാകൃഷ്ണൻ, തിരക്കഥ, സംഭാഷണം യു. പ്രസന്നകുമാർ, എഡിറ്റിംഗ് : രാഹുൽ ക്ലബ്ഡ്, സൗണ്ട് ഡിസൈൻ: ഹരികുമാർ മാധവൻ നായർ, ഗാനരചന: ഡോ. പ്രശാന്ത് കൃഷ്ണൻ, സംഗീതം: ജുബൈർ മുഹമ്മദ്, സർഗാത്മക സഹായം: പ്രകാശ് വാടിക്കൽ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം: ബ്യൂസി, നിശ്ചലഛായാഗ്രഹണം: സന്തോഷ് വൈഡ് ആഗിംൾസ്, പ്രൊഡക്ഷൻ ഡിസൈൻ: രമേശ് ഗുരുവായൂർ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പ്രൊജക്ട് ഡിസൈനർ: താജു.