tripti-sasidharan-nair

നെ​ടു​മ്പാ​ശേ​രി​:​ ​കാ​ശ്‌​മീ​രി​ൽ​ ​ബോം​ബ് ​സ്ഫോ​ട​ന​ത്തി​ൽ​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​മേ​ജ​ർ​ ​ശ​ശി​ധ​ര​ൻ​ ​നാ​യ​രുടെ​ ​വിയോഗവാർത്ത വിശ്വസിക്കാൻ ഇനിയും കുടുംബത്തിനും നാട്ടുകാർക്കും കഴിഞ്ഞിട്ടില്ല. അവർക്ക് അത്രമേൽ പ്രിയപ്പെട്ടയാളായിരുന്നു മേജർ. ജ​നി​ച്ച​തും​ ​വ​ള​ർ​ന്ന​തും​ ​പൂ​നെ​യി​ലാ​ണെ​ങ്കി​ലും​ ​അ​ച്ഛ​ന്റെ​ ​നാ​ടാ​യ​ ​ചെ​ങ്ങ​മ​നാ​ടി​നോ​ട് ​എ​ന്നും​ ​ഹൃ​ദ​യ​ബ​ന്ധം​ ​സൂ​ക്ഷി​ച്ചി​രു​ന്നു.​ ​ചെ​റു​പ്പ​ത്തി​ൽ​ ​നാ​ട്ടി​ൽ​ ​വ​ന്നി​രു​ന്ന​ ​ശ​ശി​ധ​ര​ൻ​ ​നാ​യ​ർ​ ​സൈ​ന്യ​ത്തി​ൽ​ ​ചേ​ർ​ന്ന​തി​നു​ ​ശേ​ഷ​വും​ ​പ​ല​പ്പോ​ഴും​ ​അ​ച്ഛ​ൻ​ ​വി​ജ​യ​ൻ​പി​ള്ള​യു​ടെ​ ​ചു​ള്ളി​ക്കാ​ട്ട് ​ത​റ​വാ​ട്ടി​ലെ​ത്തിയിരുന്നു.


പൊ​യ്‌ക്കാ​ട്ടു​ശേ​രി​ ​മാ​യാ​ട്ട് ​ല​ത​യാ​ണ്,​ ​നാ​ട്ടു​കാ​ർ​ ​ശ​ശി​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ ​ശ​ശി​ധ​ര​ൻ​ ​നാ​യ​രു​ടെ​ ​അ​മ്മ.​ ​വി​ജ​യ​ൻ​ ​പി​ള്ള​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ച്ഛ​ൻ​ ​ഭാ​സ്‌ക​ര​ൻ​ ​നാ​യ​രും​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​കു​ടും​ബം​ ​പൂ​നെ​യി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത്.​ ​അ​വ​ധി​ക്കാ​ല​ത്ത് ​വി​ജ​യ​ൻ​ ​പി​ള്ള​യ്ക്കൊ​പ്പം​ ​ശ​ശി​ധ​ര​നും​ ​ത​റ​വാ​ട്ടി​ലേ​ക്കു​ ​വ​രു​മാ​യി​രു​ന്ന​ത് ​നാ​ട്ടു​കാ​ർ​ ​ഓ​ർ​മ്മി​ക്കു​ന്നു.​ ​മു​തി​ർ​ന്ന​തി​നു​ ​ശേ​ഷം,​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വി​വാ​ഹ​ത്തി​നും​ ​ഉ​ത്സ​വ​ത്തി​നും​ ​മ​റ്റു​മെ​ത്തി​യി​രു​ന്നു.


ജോ​ലി​ ​ല​ഭി​ച്ച​ശേ​ഷം​ ​ശ​ശി​ധ​ര​നു​ ​വ​രാ​ൻ​ ​ക​ഴി​യാ​ത്ത​പ്പോ​ൾ​ ​ഭാ​ര്യ​ ​തൃ​പ്‌തി​യെ​ ​ചെ​ങ്ങ​മ​നാ​ട്ടെ​ ​വീ​ട്ടി​ലേ​ക്ക് ​അ​യ​യ്ക്കും.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ലും​ ​തൃ​പ്‌തി​ ​നാ​ട്ടി​ൽ​ ​വ​ന്നി​രു​ന്നു.​ ​ഇ​രു​പ​താം​ ​വ​യ​സി​ലാ​ണ് ​ശ​ശി​ധ​ര​ൻ​ ​നാ​യ​ർ​ ​ക​ര​സേ​ന​യി​ൽ​ ​ചേ​ർ​ന്ന​ത്.​ 10​ ​വ​ർ​ഷ​ത്തി​ന​കം​ ​മേ​ജ​റാ​യി.

നൊമ്പരമായി തൃപ്‌തി

യൂണിഫോമിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മേജർ ശശിധരൻ നായരുടെ ധീരത. സ്വജീവിതത്തിലും അദ്ദേഹം തന്റെ മനസുറപ്പും ധർമ്മബോധവും പുലർത്തിയിരുന്നു. അതിന് ഉത്തമ ഉദാഹരണം മേജറുടെ വിവാഹജീവിതം തന്നെയാണ്. ആറുവർഷം മുമ്പാണ് പൂനെ സ്വദേശിനി തൃപ്‌തിയുമായി മേജറുടെ വിവാഹം നിശ്ചയിച്ചത്. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഇരുവർക്കും പരസ്‌പരം അറിയാമായിരുന്നു. എന്നാൽ വിവാഹത്തിന് ഒന്നരമാസംമുമ്പ് ഇരുകാലുകൾക്കും ചലനശേഷി നഷ്‌ടപ്പെട്ട് തൃപ്‌തി തളർന്നുവീണു. കാലുകളുടെ ചലനശക്തി വീണ്ടെടുക്കുക അസാദ്ധ്യമാണെന്ന് ഡോക്‌ടർമാർ വിധിയെഴുതി. അതോടെ വിവാഹം അനിശ്ചിതത്വത്തിലായി.

എന്നാൽ തൃപ്‌തിയെ വിധിക്ക് വിട്ടുകൊടുക്കാൻ ശശിധരൻ നായർ തയ്യാറായിരുന്നില്ല. കടുത്ത എതിർപ്പുകൾ പലതും അവഗണിച്ച് അദ്ദേഹം തൃപ്‌തിയെ തന്റെ ജീവിത സഖിയാക്കുകയായിരുന്നു.

കാ​ശ്‌മീ​രി​ൽ​ വെ​ള്ളി​യാ​ഴ്ച​ ​പ​ട്രോ​ളിം​ഗി​ടെ​യാ​ണ് ​ബോംബ് ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​മേ​ജ​ർ​ ​ശ​ശി​ധ​ര​ൻ​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ത്.​ ​കാ​ശ്‌മീ​രി​ൽ​ ​നി​ന്ന് ​മൃ​ത​ദേ​ഹം​ ​എ​ത്തി​ക്കു​ന്ന​ത് ​പൂ​നെ​യി​ലെ​ ​വീ​ട്ടി​ലാ​ണ്.​ ​ഇതിനായി ബ​ന്ധു​ക്ക​ൾ​ ​അ​വി​ടേ​ക്കു​ ​തി​രി​ച്ചി​ട്ടു​ണ്ട്.