appo-arthavam

കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്‌കാരിക നായകൻമാരുമാണെന്ന് അഡ്വ. ജയശങ്കർ. ശബരിമല സ്ത്രീ പ്രവേശനത്തിന് തയ്യാറായി പാതിവഴി തിരികെ ഇറങ്ങിയ രഹന ഫാത്തിമ ആയിരുന്നു ഇതിലെ പ്രധാന താരം. വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷമാണ് ഈ പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന്
പരിഹസിക്കുന്ന ജയശങ്കർ ഇതിൽ കേരളത്തിലെ അഭിനവ നവോത്ഥാന നായകർ പങ്കെടുക്കുമെന്നും ശബരിമല ദർശനത്തിനെത്തി ശബരിമല കീഴടക്കിയ വനിതകൾക്ക് ഇവിടെ വച്ച് അതിവിശിഷ്ട സേവാമെഡലുകൾ സമ്മാനിക്കുമെന്നും ആർപ്പോ ആർത്തവത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.