note-7

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട്7,​ റെഡ്മി നോട്ട്7 പ്രോ,​ എന്നീ ഫോണുകൾ പുറത്തിറക്കി. ചൈനയിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയത്. ഷവോമിയുടെ തന്നെ റെഡമി നോട്ട് 6ന്റ പിന്മുറക്കാരനാണ് നോട്ട്7. മുൻ ഫോണുകളുടേതിൽ നിന്ന് ഏറെ പുതുമയോടെയാണ് നോട്ട് 7 എത്തുന്നത്.

48മെഗാപിക്സലിന്റെ പിൻകാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. സാംസങിന്റെ ജിഎം1 സെൻസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.എന്നാൽ നോട്ട് 7 പ്രോയിലെ 48 മെഗാപിക്‌സല്ൽ ക്യാമറയിൽ സാംസങ് സെൽസറിന് പകരം സോണിയുടെ ഐ.എം.എക്‌സ് 586 സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്‌സലാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. എഐ (കൃത്രിമ ബുദ്ധി)​ ഫീച്ചറുകളും പോർട്രെയ്റ്റ് മോഡും സെൽഫി ക്യാമറയിലുണ്ട്. മുൻഫോണുകളിൽ ഉപയോഗിച്ചിരുന്ന മെറ്റൽ യുണിബോഡി ഡിസൈന് പകരം 2.5ഡി കർവ്ഡ് ഗ്ലാസാണ് നോട്ട് 7ൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വാട്ടർ ഡ്രോപ്പ് നോച്ചും ഫിംഗർ പ്രിന്റ് സംൻസറും ഫോണിനുണ്ട്. 

2340 x 1080 പിക്‌സല്‍ റസലൂഷനിൽ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണിന് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 660 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4000എം.എ.എച്ച് ബാറ്ററിയാണ് ഫോണിന് ശക്തി പകരുന്നത്. കൂടാതെ ടൈപ്പ് സി യു.എസ്.ബി ചാർജ്ജിംഗിന് ക്വാൽകോമിന്റെ ക്വിക്ക് ചാർജ്ജിംഗ് സംവിധാനവും നോട്ട് 7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിം (നാനോ) സംവിധാനവും ഉണ്ട്. ആൻഡ്രോയിഡ് 9 പൈ അധിഷ്ഠിതമായ സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ബാക്കിൽ രണ്ടു എൽഇഡി ഫ്ലാഷുകളാണ് നോട്ട് 7സീരീസിനുള്ളത്.

റെഡ്മി നോട്ട് 7 നുള്ള അതേ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 7 പ്രോയിലും ഉള്ളത്. ഫോണിന്റെ മൂന്ന് പതിപ്പുകളാണ് ഉള്ളത്. 3ജിബി റാം 32ജിബി സ്റ്രോറേജ് പതിപ്പിന് 999 യുവാനാണ് വില,​ ഇന്ത്യയിൽ ഏകദേശം 10,​300 രൂപ വിലയാണ്. 4ജിബി റാം 64ജിബി സ്റ്രോറേജ് പതിപ്പിന് 1199 യുവാനാണ് വില ഇതിന് ഇന്ത്യയിൽ ഏകദേശം 12,​500 രൂപ വിലവരും. 6ജിബി റാം 64 ജിബി പതിപ്പിന്റെ വില ഏകദേശം 14,500 രൂപയാണ്. എന്നാൽ ഇന്ത്യയിൽ ഫോൺ ഇതുവരെ എത്തിയിട്ടില്ല. ഇന്ത്യയിൽ നോട്ട്7 എത്തുമ്പോൾ 1500 മുതൽ 2000 രൂപവരെ വിലവർദ്ധിച്ചേക്കാം.