തിരുവനന്തപുരം: ആർത്തവ അയിത്തത്തിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത് കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ വായിച്ചതിന് ശേഷമായിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ചുംബനസമര സംഘാടകരെക്കുറിച്ച് സ്വന്തം പൊലീസിന്റേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേയും ഇൻറലിജൻസ് റിപ്പോർട്ടുകൾ ഒന്നു പൊടിതട്ടി വായിച്ചുനോക്കണം. എന്നിട്ട് ആർപ്പോ ആർത്തവത്തിന് പോകുന്നതായിരിക്കും പിണറായി വിജയന് നല്ലത്. പോയി വന്നതിന് ശേഷം ബാക്കി പറയാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി
കുറിപ്പിന്റെ പൂർണരൂപം
ചുംബനസമര സംഘാടകരെക്കുറിച്ച് സ്വന്തം പൊലീസിന്റേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേയും ഇൻറലിജൻസ് റിപ്പോർട്ടുകൾ ഒന്നു പൊടിതട്ടി വായിച്ചുനോക്കിയിട്ട് ആർപ്പോ ആർത്തവത്തിന് പോകുന്നതാവും പിണറായി വിജയനു നല്ലത്. ബാക്കി എല്ലാം പോയേച്ചും വന്നതിനു ശേഷം പറയാം....