ഇടുക്കി: ഇടുക്കിയിലെ ശാന്തമ്പാറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ശാന്തമ്പാറയിലെ റിസോർട്ട് ഉടമ രാജേഷ്, ജീവനക്കാരൻ മുത്തയ്യ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. കൊലപാതകമെന്ന് സംശയക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.