ഹോണർ വ്യൂ 10ന്റെ പരിഷ്കരിച്ച പതിപ്പാണ് വ്യൂ20. ഫോൺ ഡിസംബറിൽ ചൈനയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ ആഗോളാന്തര വിപണിയിലെത്തിക്കാൻ പോവുകയാണ് കമ്പനി. ജനുവരി 29മുതലാണ് വ്യൂ20 ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലും എത്തുക. ഫോണിന് ഇന്ത്യയിൽ ഏതാണ്ട് 40,000രൂപയോളം വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യൂ20യുടെ പ്രധാന ഘടകം 48മെഗാ പിക്സൽ പിൻ കാമറയാണ്. കൂടാതെ ഫോണിന്റെ ഇൻ-സ്ക്രീൻ കാമറയാണ്. സാംസങ്ങ് നേരത്തേ തന്നെ ഈ ടെക്നോളജി പരീക്ഷിച്ചിരന്നു. സെൽഫി കാമറ ഡിസ്‌പ്ലേയുടെ ഇടത് വശത്തായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയിൽ വെറും 4.5എം.എം ഭാഗം മാത്രമാണ് കാമറക്കായി ഉപയോഗിച്ചിട്ടുള്ളത്. നോച്ച് ഡിസ്‌പ്ലേ എന്ന പുതിയ ട്രെന്റിന് പകരം 100ശതമാനം സ്ഥലവും സ്ക്രീനിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് വ്യൂ 20. 4000എം.എഎച്ച് ബാറ്ററയാകും ഫോണിന് ശക്തി പകരുന്നത്. ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹുവായിയുടെ സ്വന്തം പ്രൊസസറായ കിരിൻ 980 ആണ് വ്യൂ 20ക്ക് കരുത്തേകുന്നത്. വൈഫൈ നെറ്റ്‌വർക്കിൽ നിന്ന് അതിവേഗം ഡൗൺലോഡിംഗ് സാധ്യമാകുന്ന ടർബോ ടെക്നോളജിയും വ്യൂ20യുടെ പ്രത്യേകതയാണ്.
വ്യൂ20 യുടെ പ്രധാന ആകർഷണങ്ങൾ
പിൻ കാമറ - 48മെഗാപിക്സൽ (സോണി ഐ.എം.എക്സ് സെൻസർ, 1.8 അപ്പർച്ചർ)സ്ലോമോഷൻ വീഡിയോ റെക്കോർഡിംഗ്, ഓട്ടോ ഫോക്കസ്, എ.ഐ എച്ച്.ഡി.ആർ. എൽ.ഇ.ഡി ഫ്ലാഷ്.
മുൻ കാമറ - 25 മെഗാപിക്സൽ. (അപ്പർച്ചർ 2.0).
സോഫ്റ്റ്‌വെയർ - ആൻഡ്രോയിഡ് 9 പൈ (മാജിക് യു.ഐ ഇന്റർഫേസ്)
ഡിസ്‌പ്ലേ - 6.4'' ഫുൾ എച്ച്.ഡി റ്റി.എഫ്.റ്റി എൽ.സി.ഡി (19.5:9 റേഷ്യോ)
പ്രൊസസർ - 7nM ഒക്ടാകോർ ഹൈസിലിക്കൺ കിരിൻ 980.
സ്റ്റോറേജ് - 128ജി.ബി, 256ജി.ബി (എസ്.ഡി കാർഡ് സ്ളോട്ട് ഇല്ല).
ബാറ്ററി - 4000എം.എ.എച്ച് (ഫാസ്റ്റ് ചാർജ്ജിംഗ് യു.എസ്.ബി ടൈപ്പ് സി).
ബ്ലൂറ്റൂത്ത് - v5.0.
വൈഫൈ - 802.11 a/b/g/n/ac ഡ്യുവൽ ബാൻഡ് 2.5GHz & 5GHz.