കണ്ണിന്റെ ആയാസം കുറയ്ക്കാൻ കൺപോളകൾ ദിവസവും സാവധാനത്തിൽ തടവുക. ഇത് കണ്ണുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിന് ചുറ്റുമുള്ള പേശികളുടെ ആയാസം കുറയ്ക്കുകയും ചെയ്യും. പതിവായി കണ്ണിനുള്ള വ്യായാമങ്ങൾ ചെയ്യുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും. വ്യായാമം കണ്ണിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിലെ പേശികളെ കൂടുതൽ വഴക്കമുള്ളതാക്കുകയും ചെയ്യും. കൂടാതെ ഏകാഗ്രതയും ശ്രദ്ധകേന്ദ്രീകരിക്കലും മെച്ചപ്പെടുത്തും. കണ്ണിന്റെ ആയാസങ്ങൾ കുറയ്ക്കാൻ തണുത്ത വെള്ളം നല്ലതാണ്. കണ്ണുകളുടെ വീങ്ങലും ചീർപ്പും കുറയ്ക്കും. കണ്ണിന് ആയാസം തോന്നമ്പോൾ തണുത്ത വെള്ളത്തിൽ കണ്ണും മുഖവും കഴുകുക. തളർച്ചയും ആയാസവുമുള്ള കണ്ണുകൾക്ക് ആശ്വാസം നൽകാൻ സൂര്യപ്രകാശം ഏൽക്കുന്നത് സഹായിക്കും. സൂര്യപ്രകാശത്തിലെ ഊർജകണങ്ങൾ കണ്ണുകൾക്ക് നല്ലതാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും, ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. തളർച്ചയും ആയാസവും ഉള്ള കണ്ണുകളുടെ ആയാസം കുറയ്ക്കാൻ റോസ് വാട്ടർ വളരെ മികച്ചതാണ്. ഇത് വളരെ പെട്ടന്ന് സുഖപ്പെടുത്തും. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ കറുത്ത വലയങ്ങളും കണ്ണിന്റെ വീങ്ങൽ അകറ്റുകയും ചെയ്യും.
ഡ്രൈ ഫ്രൂട്ട്സ്
കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് ഡ്രൈ ഫ്രൂട്ട്സ് ആണ്. ഉണക്ക മുന്തിരി, ബദാം, ഈന്തപ്പഴം ഒക്കെ ഒന്നിനൊന്ന് മെച്ചം. ഉണക്കമുന്തിരിയും ബദാമും രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ശേഷം പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവർത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഉൻമൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങളില്ലാതാക്കാനും സഹായിക്കും.
നെല്ലിക്ക ജ്യൂസ്
കാരറ്റും നെല്ലിക്കയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ കാഴ്ചശക്തി താനേ നിങ്ങൾക്കരികിലെത്തും. ദിവസവും ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയടെയും ജ്യൂസ് വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഇവ രണ്ടും വിറ്റാമിൻ എ യുടെയും ആന്റിഓക്സിഡന്റുകളുടെയും വലിയോരു സ്രോതസാണ്. ജ്യൂസു കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവ വെറും വയറ്റിൽ കഴിക്കാവുന്നതാണ്. വേവിച്ച് കഴിയുമ്പോഴേക്കും പകുതി ഗുണവും നഷ്ടപ്പെടുന്നതിനാൽ ഫ്രെഷായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.
പ്രകൃതിദത്ത മരുന്ന്
പണ്ടുള്ളവർ സ്ഥിരമായി ഉപയോഗിച്ചിരുന്ന രീതിയാണിത്. അല്പം പഞ്ചസാരയും മല്ലിയുമെടുത്ത് നല്ല കുഴമ്പ് പരുവം ആകുന്നതുവരെ അരച്ചെടുക്കുക. അതിന് ശേഷം ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കുർ മൂടി വെക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി ഐ ഡ്രോപ് ആയി ഉപയോഗിക്കാവുന്നതാണ്. കണ്ണിന് നല്ല തിളക്കം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ആഹാരം
കണ്ണിന്റെ ആരോഗ്യം ചില പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിറ്റാമിനുകളായ എ,സി എന്നിവ, ബയോഫ്ളവനോയിഡുകൾ, കരോട്ടിനോയിഡുകൾ. ഒമേഗ3 ഫാറ്റി ആസിഡ്സ്, എന്നിവയടങ്ങിയ ഭക്ഷണ രീതി നിങ്ങളുടെ കാഴ്ച്ച ശക്തിയെ ഏറെ മെച്ചപ്പെടുത്തുന്നു. ചീര, മധുരക്കിഴങ്ങ്, കാബേജ്, മസ്റ്റാർഡ് ലീവ്സ്, എന്നിവയിൽ വിറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കാരറ്റ് കഴിക്കുന്നത് നിശാന്ധതയെ തടയാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി കുരുമുളകിൽ അടങ്ങിയിരിക്കുന്നു.
വെള്ളം കുടിക്കണം
ധാരാളം വെള്ളം കുടിക്കുന്നത് കണ്ണിന് മാത്രമല്ല ശരീരത്തിന് മൊത്തത്തിൽ നല്ലതാണ്. ഒരു രാത്രി മുഴുവൻ ചെമ്പുപാത്രത്തിൽ സൂക്ഷിച്ച വെള്ളം വെറും വയറ്റിൽ രാവിലെ കുടിക്കുക. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങൾക്കും ഗുണകരമാണിത്.