മാഹി: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ.റഹീം മാസ്റ്റർ അന്തരിച്ചു. ഗാന്ധിജി മാഹി സന്ദർശിച്ചതിന്റെ 85ആം വാർഷികത്തോടനുബധിച്ച് നടത്തിയ ഗാന്ധി സ്‌മൃതി യാത്രയുടെ സമാപന ചടങ്ങിൽ പ്രസംഗിക്കവെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
മഹാത്മ ഗാന്ധി മാഹിയിൽ എത്തിയപ്പോൾ സന്ദർശിച്ച പുത്തലത്തെ ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോൾ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ഓടെയായിരുന്നു മരണം. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി മുൻ പ്രസിഡന്റും കേരള സർവ്വോദയ മണ്ഡലം മുൻ അധ്യക്ഷനുമായിരുന്നു കെ.പി.റഹീം മാസ്റ്റർ.