tharaka-pennale

താരകപെണ്ണാളേ, കതിരാടും മിഴിയാളേ, തമ്പുരാനെത്തിട്ടും മുമ്പേ....ആരോ നെഞ്ച് പൊട്ടി പാടിയ ഈ നാടൻപാട്ട് കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. കുറേ വർഷങ്ങൾക്ക് മുമ്പ് ഹിറ്റായ ഈ പാട്ടിന്റെ നിരവധി വേർഷനുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത്രയ്‌ക്കും മനോഹരമായി ഇനി പാടാൻ കഴിയുമോ എന്ന് സംശയമായിരിക്കും. അത്രയ്‌ക്ക് അടിപൊളിയായിട്ടാണ് ഈ കുരുന്നുകളുടെ ഗാനം. ക്ലാസ് മുറിയിൽ ഇരുന്ന് രണ്ട് കുരുന്നുകൾ ഡെസ്‌കിൽ കൊട്ടിപ്പാടുന്ന നാടൻപാട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.