മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീർ ഓർമ്മയായിട്ട് 30 വർഷങ്ങൾ തികയുകയാണ്. തൊള്ളായിരത്തിലധികം ചിത്രങ്ങളിലാണ് 36 വർഷത്തെ തന്റെ അഭിനയജീവിതത്തിനിടെ നസീർ നിറഞ്ഞാടിയത്. സൂപ്പർതാര പദവിയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും താരപരിവേഷങ്ങളൊന്നുമണിയാത്ത പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. താരപദവി ഒരു റോസാപൂ മെത്തയല്ല എന്നായിരുന്നു നസീറിന്റെ വാക്കുകൾ. കഠിനാധ്വാനവും തൊഴിലിനോടുള്ള കൂറും കൃത്യനിഷ്ടയും സ്വഭാവശുദ്ധിയും നസീറിനെ ഏവർക്കും പ്രിയങ്കരനാക്കി. നസീർ എന്ന മനുഷ്യൻ തന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകൻ ബാലു കിരിയത്ത്.
ബാലുകിരിയത്തിന്റെ വാക്കുകൾ-
'നസീർ സാറിന്റെ മകൻ ഷാനവാസിന്റെ വിവാഹദിവസം. ചടങ്ങിൽ വിശിഷ്‌ടവ്യക്തിത്വങ്ങളടക്കം ജനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുകയാണ്. ആ സമയത്താണ് തിരുവനന്തപുരത്തെ കോളനികളിൽ നിന്നും ആയിരക്കണക്കിന് പേർ ചടങ്ങിൽ കയറിയിട്ടുണ്ടെന്നും അവർ ബിരിയാണി കഴിക്കുകയാണെന്നും നസീറിനെ അറിയിച്ചത്.
നസീർ സാറിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഞാനൊരു നാലായിരം ബിരിയാണി അവർക്കായി കരുതിയിട്ടുണ്ട്. അവർ കഷ്‌ടപ്പെട്ട് അധ്വാനിച്ച് ടിക്കറ്റെടുത്തതു കൊണ്ടാണ് ഞാനൊരു താരമായത്. അവർ കഴിക്കാനല്ല വന്നത് ഞങ്ങളെയൊക്കെ കാണാനാണ്. അതിനിടയിൽ ഭക്ഷണം കഴിച്ചുപോട്ടെ. അതാണ് ആ മനുഷ്യന്റെ വലിയ മനസ്'.
പദ്‌മഭൂഷൺ ലഭിച്ച സമയത്ത് പ്രേനസീറിന്റെ വാക്കുകൾ-