1. അശാസ്ത്രീയ ഖനനത്തിന് എതിരായ ആലപ്പാട്ടുകാരുടെ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. വിവാദത്തിനും സമരത്തിനും യാതൊരു സാഹചര്യവും ഇല്ല. ജനങ്ങള്‍ സഹകരിക്കുന്നത് കൊണ്ടാണ് ഖനനം നടക്കുന്നത്. ഖനനം നിറുത്തിയാല്‍ പിന്നെ തുടങ്ങാന്‍ ആകില്ല. കമ്പനികള്‍ ഖനന മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സമരം പൊതുമേഖലയെ തകര്‍ക്കാന്‍ എന്നും ജയരാജന്‍
3. വ്യവസായമന്ത്രിയുടെ വിശദീകരണം, സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന സര്‍ക്കാര്‍ ഉറപ്പിന് പിന്നാലെ. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നില്‍ ഉണ്ടോ എന്ന് പരിശോധിക്കും. തീരം കാക്കാന്‍ കടല്‍ ഭിത്തിയുണ്ട്. ഒരു കൊടിയും രണ്ടുപേരും ഉണ്ടെങ്കില്‍ ആര്‍ക്കും സമരം നടത്താമെന്നും ആലപ്പാട് വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം. ആലപ്പാട് പഞ്ചായത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എതിരെ സേവ് ആലപ്പാട് എന്ന പേരില്‍ നടക്കുന്ന അനിശ്ചിത കാല സമരം 74 ദിവസം പിന്നിട്ടു
4. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സമാന നിലപാടുള്ള പാര്‍ട്ടികളുമായി പിന്തുണ തേടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ്. തീരുമാനം, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലക്നൗവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍
5. ബി.ജെ.പി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കും. എസ്.പിയും ബി.എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പോരാട്ടം നയിക്കുമെന്നും ഗുലാം നബി ആസാദ്. 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റ് നേടിയപ്പോള്‍ 2014 ല്‍ ജയം രണ്ടു സീറ്റില്‍ ഒതുങ്ങി
6. യു.പിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി-ബി.എസ്.പി സഖ്യം വീണ്ടും രൂപപ്പെട്ടത് മായാവതിയും അഖിലേഷും ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍. സോണിയയുടേയും രാഹുലിന്റേയും സീറ്റുകള്‍ ഒഴിച്ചിട്ട സഖ്യം 38 സീറ്റുകളില്‍ വീതം മത്സരിക്കും. അതിനിടെ, എസ്.പി-ബി.എസ്.പി സഖ്യത്തില്‍ വിയോജിപ്പുമായി മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്
7. മകരവിളക്കിന് സന്നിധാനം ഒരുങ്ങുമ്പോളം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ശബരിമലയില്‍ കുറവ്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയ സ്ഥാനത്ത് ഇന്ന് ഉച്ചവരെ ഉള്ള കണക്ക് അനുസരിച്ച് ദര്‍ശനം നടത്തിയത് 40,000 തീര്‍ത്ഥാടകര്‍ മാത്രം. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായി ഉള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പുരോഗമിക്കുന്നു. തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ടോടെ സന്നിധാനത്ത് എത്തി ചേരും
8. ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും തീരുമാനങ്ങള്‍ എടുത്തത് ബോര്‍ഡും സര്‍ക്കാരും കൂടിയാലോചിച്ച ശേഷം. വരുമാനത്തില്‍ നൂറ് കോടിയുടെ അധിക കുറവ് ഉണ്ടായെന്നും സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ്.
9. സുരക്ഷയുടെ ഭാഗമായി നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. മകരവിളക്കിനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരത്തും നിയോഗിച്ചും പൊലീസിന്റെ മുന്നൊരുക്കം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്നിധാനത്തും പരിസരപ്രദേശത്തും തിരക്ക് കുറവ്. മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും.
10. സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എന്‍.എസ്.എസിന്റെ കത്ത്. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മോദിയുടെ നേതൃത്വത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ച കത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിന് എന്‍.എസ്.എസിന്റെ വിമര്‍ശനം. എന്‍.എന്‍.എസുമായി കൂടുതല്‍ അടുക്കാന്‍ കത്ത് വഴിവയ്ക്കുമെന്ന് ബി.ജെ.പി ദേശീയ നേതാക്കളുടെ വിലയിരുത്തല്‍.
11. എന്‍.എസ്.എസിന്റെ നീക്കം കേരളത്തില്‍ സമുദായ സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഒരു മുതല്‍ക്കൂട്ടാകാനും സാധ്യത. ഇതോടെ കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താനോ, മന്നം സമാധിയില്‍ പങ്കെടുക്കാനുള്ള സാധ്യതയും തള്ളി കളയാന്‍ ആവില്ല. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍.എസ്.എസ് നേരത്തെ പ്രശംസിച്ചിരുന്നു.
12. അലോക് വര്‍മയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍. മോയിന്‍ ഖുറേശഷി കേസില്‍ അലോക് വര്‍മയെ ചോദ്യം ചെയ്യേണ്ടത് ഉണ്ടെന്ന് സി.വി.സി. പുതിയ നീക്കം, അലോകിന് എതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എ.കെ പട്നായക് അറിയിച്ചതിന് പിന്നാലെ
13. ഇത് സംബന്ധിച്ച് കെ.വി ചൗധരി അധ്യക്ഷനായ കമ്മിഷന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. സി.വി.സി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത് രഹസ്യ അന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലിഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.