ന്യൂഡൽഹി: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ ബാബു എബ്രഹാം കള്ളിവയലിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ദേശീയ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിലേക്ക് തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് ബാബു. ഇക്കുറി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും അദ്ദേഹമാണ്. കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്‌ണറാണ് ബാബു. 2019 ഫെബ്രുവരി മുതൽ മൂന്നു വർഷത്തേക്കാണ് കൗൺസിലിന്റെ കാലാവധി.