tv

മുംബയ്: ദൈവയുടെ പുതിയ എൽ.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി. 15,490 രൂപയാണ് വില. 40 ഇഞ്ച് എച്ച്.ഡി എൽ.ഇ.ഡി സ്‌ക്രീനാണുള്ളത്. വയർലെസ് ഹെഡ്‌ഫോൺ കൺട്രോൾ, വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്ന എക്കോ വിഷൻ, മൾട്ടി ഡിസ്‌പ്ളേ ഫംഗ്‌ഷൻ, സിനിമാ സൂം സൗകര്യം, ഇമേജ് ഫ്രീസ്, 3ഡി കോംബ് ഫിൽട്ടർ തുടങ്ങിയ ഫീച്ചറുകൾ പ്രത്യേകതയാണ്. ബാസ്, ട്രെബിൾ, വോളിയം എന്നിവ ഇക്വലൈസർ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന പവർ ഓഡിയോ വോളിയം സിസ്‌റ്രം, 2 എച്ച്.ഡി.എം.ഐ ഇൻപുട്ട് പോർട്ടുകൾ, രണ്ട് യു.എസ്.ബി പോർട്ടുകൾ എന്നിവയുമുണ്ട്.