loan

ന്യൂഡൽഹി: ബാങ്കുകളിൽ കിട്ടാക്കടം സൃഷ്‌ടിക്കുന്ന മുഖ്യ മേഖലയായി പ്രധാനമന്ത്രി മുദ്രാ യോജന മാറുന്നകാലം വിദൂരമെല്ലെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ധനമന്ത്രാലയത്തിന് റിസർവ് ബാങ്കിന്റെ നിർദേശം. ചെറുകിട-ഇടത്തരം സംരംഭകർക്ക് ധനലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 2015 ഏപ്രിലിൽ കൊണ്ടുവന്ന വായ്‌പാ പദ്ധതിയാണിത്. 2017-18ലെ കണക്കുപ്രകാരം 2.46 ലക്ഷം കോടി രൂപ ഇതിനകം മുദ്രാ വായ്‌പയായി നൽകിയിട്ടുണ്ട്. ഇതിൽ 40 ശതമാനവും ലഭിച്ചത് വനിതകൾക്കാണ്. മുദ്ര യോജനയിലെ കിട്ടാക്കടം ഇതിനകം തന്നെ 11,000 കോടി രൂപയിലെത്തിയ പശ്‌ചാത്തലത്തിലാണ് ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചത്.