adoor-

അടൂർ: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് അടൂരിലുണ്ടായ ആക്രമങ്ങളിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വികാസ്.ടി.നായർ,​ ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് സെക്രട്ടറി ശ്രീനി. മണ്ണടി ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് അനസ് എന്നിവരാണ് പിടിയിലായവരിൽ ഉൾപ്പെട്ടിട്ടുള്ളത്.

അടൂർ ഡി.വൈ.എസ്.പി. ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഹർത്താലിൽ അടൂർ മേഖലയിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. സി.പി.എമ്മിന്റേയും ബി.ജെപിയുടേയും നിരവധി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇരുവിഭാഗം പ്രവർത്തകരുടേയും വീടിന് നേരെയും ആക്രമണമുണ്ടായി.