rohit-

സിഡ്നി: ക്രിക്കറ്റിൽ സിക്സ് അടിക്കുന്നത് പോലെ എളുപ്പമല്ല ഡാൻസ് കളിക്കുന്നത് എന്ന് ഇന്ത്യയുടെ ഹിറ്റ്മാന് ഇപ്പോൾ മനസിലായിക്കാണും. സഹതാരം ശിഖർ ധവാന്റെ മകളുടെ കൂടെ ഡാൻസ് കളിച്ച് തോറ്റ് മുട്ടുമടക്കുന്ന വീഡിയോ ആണ് ഇപ്പോ‍ൾ സോഷ്യൽ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. ഇവരൊന്നിച്ച് ഡാൻസ് കളിക്കുന്ന വീഡിയോ ബി.സി.സി.ഐയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

വിഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. ശിഖർ ധവാന്റെ മകൻ രോഹിത്തിനെ ഡാൻസ് ചെയ്യാൻ പഠിപ്പിക്കുന്നു. എന്നാൽ അവളുടെ ചുവടുകൾ അനുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പറ്റാതെ വരുന്നു. വീണ്ടും ശ്രമിച്ചുനോക്കിയെങ്കിലും ഒന്നും മനസിലാകാതെ രോഹിത് പിൻവാങ്ങുകയായിരുന്നു. ഡാൻസ് കണ്ട് അമ്പരന്ന് നിൽക്കുന്ന രോഹിത് ശർമ്മയെ വിഡിയോയിൽ കാണാം. സിഡ്നി വിമാനത്താവളത്തിലെ റസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. സഹതാരവും രോഹിത്തിനൊപ്പം ഉണ്ടായിരുന്നു.

ആസ്ട്രലിയക്കെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ വിജയിച്ചിരുന്നില്ല.കൂട്ടത്തകർച്ചയുടെ വക്കിലെത്തിയ ഇന്തയയെ കരകയറ്റിയത് രോഹിത്തായിരുന്നു. 133 റൺസ് ആണ് ആദ്യ ഏകദിനത്തിൽ അദ്ദേഹം നേടിയത്.

Hitman learning the floss dance be like 😅😅#TeamIndia pic.twitter.com/37lGysldJC

— BCCI (@BCCI) January 13, 2019