ന്യൂഡൽഹി: ഇന്ത്യൻ പട്ടാളത്തിന്റെ പേരിൽ സോഷ്യൽ മീഡയിലൂടെലൂടെ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണെ വിശദീകരണവുമായി പഞ്ചാബ് സിനിമാ താരം. ഇന്ത്യൻ പട്ടാളത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണത്തോടെ രണ്ട് പേരുടെ സെൽഫി വീഡിയോയിലാണ് മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരനും ചെറിയ കുഴിയിൽ കിടന്നുറങ്ങുന്ന സോനാംഗവും അടങ്ങിയ രംഗങ്ങൾ ഉണ്ടായിരുന്നത്. ഒരു യുദ്ധഭൂമിയ്ക്ക് സമാനമായ പ്രദേശമാണ് വീഡിയോയിൽ കാണുന്നത്. 'സല്യൂട്ട് ദ ഇന്ത്യൻ ആർമി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും സിനിമാ ചിത്രീകരണത്തിനിടെ പകർത്തിയതാണെന്നുള്ള വിശദീകരണവുമായി പഞ്ചാബ് സിനിമാ താരം ഗുരുചരൺ സിങ് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഈ വിഡീയോയിൽ ഉള്ളത്. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വെെറലായതിനെ തുടർന്ന് തനിക്ക് ബുദ്ധിമുട്ടുണ്ടായെന്നും എല്ലാവരും അത് പിൻവലിക്കണമെനന്നും ഗുരുചരൺ അഭ്യർത്ഥിച്ചു. തന്റെ ഔദ്ധ്യോഗിക പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പഞ്ചാബി സിനിമയായ സുബേദാർ ജോഗീന്ദർ സിങ്ങിന്റെ സെറ്റിൽ നിന്നാണ് ഈ രംഗം ചിത്രീകരിച്ചത്. വീഡിയോയിൽ 'ഒഫീഷ്യൽ ഗർസ്റ്റാർ' എന്ന പേരിൽ വാട്ടർമാർക്ക് കണ്ടെത്തുകയും പൊലീസ് അന്വേഷണം പഞ്ചാബി മോഡലും അഭിനേതാവുമായ ഗുരുചരൺ സിങിന്റെ ഇൻസ്റ്റഗ്രാം പേജിലെത്തിച്ചേരുകയായിരുന്നു. ഏകദേശം 52000 പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഇരുപത് ലക്ഷത്തോളം പേർ വീഡിയോ കണ്ടെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.