priya-warrior

ഒറ്റ കണ്ണിറുക്കൽ കൊണ്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ പ്രിയാ വാര്യരെ നമ്മൾ ആരും മറക്കില്ല. ആദ്യമായി അഭിനയിച്ച ചിത്രം ഇതുവരെ റിലീസ് ചെയ്തില്ലങ്കിലും ആ കണ്ണിറുക്കലിൽ മാത്രമാണ് പ്രിയ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ പ്രിയയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പഴയെ പ്രിയ തന്നെയാണോ ഇത് എന്നും ആരാധകർക്ക് സംശയമുണ്ട്.

ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിലാണ് പ്രിയ അതീവ ഗ്ലാമർ ലുക്കിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി 19 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഭഗവാൻ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാർഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.