rajkumar-hirani-

സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഞ്ജു സിനിമയിൽ ജോലി ചെയ്ത യുവതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ സഹനിർമാതാവ് വിധു വിനോദ് ചോപ്രക്ക് യുവതി പരാതി നൽകി. സഞ്ജുവിന്റെ ചിത്രീകരണത്തിനിടയിൽ ആറ് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ആദ്യം ലൈംഗിക പരാമർശങ്ങൾ നടത്തുകയും പിന്നീട് പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുെവന്ന് പരാതിയിൽ പറയുന്നു. ശരീരവും മനസും ഹൃദയവും അന്ന് മുതൽ ആറ് മാസം പീഡിക്കപ്പെട്ടു. ക്രൂര മാനസിക പീഡനങ്ങൾക്ക് ഇരയാവേണ്ടി വന്ന സമയമായിരുന്നു അത്. ഇത് മൂലം തന്റെ ജോലിക്ക് യാതൊരു പ്രശ്നവും ഉണ്ടാകരുതെന്ന് കരുതിയാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

മുന്നാബായ് എം.ബി.ബി.എസ്, പി.കെ, സഞ്ജു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഹിരാനി. എന്നാൽ യുവതിയുടെ ആരോപണം ഹിരാനി നിഷേധിച്ചു.