കൊല്ലം: മദ്യപിച്ചെത്തിയ സംഘം പിതാവിന്റെ മുന്നിൽവച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനിയിൽ ചരുവിളപുത്തൻവീട്ടിൽ ശശി-സുശീല ദമ്പതികളുടെ മകൻ ശ്യാമാണ് (21) കൊല്ലപ്പെട്ടത്. മദ്യപിക്കാൻ വെള്ളമെടുക്കുന്നതിന് പൊതുകിണറ്റിൽ ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരുതിക്കോട് ചരുവിള പുത്തൻവീട്ടിൽ ബി. ബൈജു (24), മരുതിക്കോട് അനിത ഭവനിൽ എം. അജിത് (24), ഇടനാട് മരുതിക്കോട് വിളയിൽ വീട്ടിൽ ആർ. രഞ്ജു (24), മരുതിക്കോട് ചരുവിളപുത്തൻവീട്ടിൽ വി. വിജേഷ് (24) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരും ഓയൂർ ചെങ്ങുളം സ്വദേശിയായ ഒരാളും ഒളിവിലാണ്.