തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗവും മുൻ യോഗം കൗൺസിലറും വെട്ടൂരാൻ നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബർമ്മ റോഡ് ശ്യാം നിവാസിൽ ഷാജി വെട്ടൂരാൻ (57)​ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:അഡ്വ.റാണി. മകൾ അർപ്പിത. സംസ്കാരം ഇന്ന് വൈകിട്ട് 4.45ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ നടക്കും.