ശബരിമല: മകരവിളക്ക് കാണാൻ തമിഴ് സിനിമാതാരം ജയം രവി ശബരിമലയിലെത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വർഷത്തെ സിനിമകളെല്ലാം സൂപ്പർ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. മൂന്നാം തവണയാണ് രവി മകരവിളക്ക് കാണാൻ എത്തുന്നത്.
'സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്. മലയാളികൾ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉടൻ മലയാള സിനിമയുടെ ഭാഗമാവുമെന്നും' ജയം രവി വ്യക്തമാക്കി. കളക്ടർ ബ്രോ പ്രശാന്ത് നായർ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയം രവിയോടൊപ്പം കളക്ടർ പങ്കുവെച്ച സെൽഫി ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.