dry-fruits

അബുദാബി : ഉണക്കപ്പഴങ്ങൾ വിൽക്കുന്ന അബുദാബിയിലെ മാളുകളിൽ കയറുന്ന മലയാളി ആദ്യമൊന്ന് അമ്പരക്കും, വിലയേറിയ പഴങ്ങൾക്കൊപ്പം നമ്മുടെ സ്വന്തം തേങ്ങ ചെറുതായി അരിഞ്ഞത് ഒരു വലിയ പാത്രത്തിലിട്ടു വച്ചിരിക്കുന്നു. ഇനി നാടിന്റെ ഓർമ്മയ്ക്കായി ഈ തേങ്ങാപ്പൂളിൽ നിന്നും കുറച്ച് വാങ്ങി കഴിച്ചാലോ എന്ന് ചിന്തിച്ച് വില തിരക്കിയാൽ ആരായാലും ഞെട്ടും കാരണം കേരളനാട്ടിൽ സുലഭമായ തേങ്ങാപ്പൂളിന് ഒരു കിലോയ്ക്ക് 210 ദിർഹം നൽകണം അതായത് നാട്ടിലെ നാലായിരം രൂപയോളം എണ്ണിനൽകണമെന്ന്. ഇവിടത്തെ മാളുകളിലാണ് ഉണക്കിയ തേങ്ങപ്പൂളുകൾ വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത്. ഇത് കൂടാതെ പച്ച തേങ്ങാപ്പൂളും ഇവിടത്തെ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്നുണ്ട്. പച്ച തേങ്ങാപ്പൂളിന് കിലോയ്ക്ക് 40 ദിർഹത്തിന് അടുത്താണ് വില.