1. ആലപ്പാട്ട് സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയില്‍ ആക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനന മേഖലയില്‍ ജോലി ചെയ്യുന്ന അനേകം പേരുണ്ട്. ഖനനം നിറുത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് സര്‍ക്കാരിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഖനനം നിറുത്തില്ല. ഖനനം അവസാനിപ്പിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് നടക്കില്ല
2. സമരം നടത്തുന്നവര്‍ അതേ കുറിച്ച് സ്വയം ആലോചിക്കട്ടെ. സമരം എന്തിനാണ് എന്ന് അറിയില്ല. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ആണ് ഇതിനെ കുറിച്ച് അറിയുന്നത്. പ്രകൃതി തരുന്ന സമ്പത്ത് ആണ് കരിമണല്‍. അതിനെ പൂര്‍ണ്ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട്ട് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ഒരു ഭിന്നതയും ഇല്ലെന്നും മന്ത്രി
3. ആലപ്പാട്ടെ സമരപ്പന്തല്‍ രാവിലെ പ്രതിപക്ഷ നേതാവും സന്ദര്‍ശിച്ചിരുന്നു. അനിയന്ത്രിത കരിമണല്‍ ഖനനം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്നം പരിശോധിച്ച് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുത്. സമരം ചെയ്യുന്നത് മലപ്പുറത്തുകാര്‍ ആണെന്ന പ്രസ്താവന പിന്‍വലിച്ച് മന്ത്രി ഇ.പി. ജയരാജന്‍ മാപ്പു പറയണം. കരിമണല്‍ ഖനന പ്രദേശം സന്ദര്‍ശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ചെന്നിത്തല
4. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും. ഇതു സംബന്ധിച്ച തീരുമാനത്തിന് റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. വര്‍ധന വരുന്ന 18ന് പ്രഖ്യാപിക്കും. നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടിയതായി വിവരം. എന്നാല്‍ എത്ര ശതമാനം വര്‍ധന വരുത്തണം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ട അത്രയും വര്‍ധന അനുവദിക്കാന്‍ ഇടയില്ല എന്ന് വിവരം
5. വരുന്ന നാലു വര്‍ഷം രണ്ടു തവണ ആയി 7,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വിധം നിരക്ക് കൂട്ടണം എന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് കൂട്ടുന്നത് ഉള്‍പ്പടെ ആണ് ഇത്. ഇവ രണ്ടു ചേര്‍ത്ത് ഈ വര്‍ഷവും അടുത്ത വര്‍ഷവും 10 ശതമാനവും 2020-21-ല്‍ ഏഴ് ശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്
6. മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക് തെളിയിക്കും. 7.52നാണ് മകര സംക്രമ പൂജ
7. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എ.ഡി.ജി.പി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.
8. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇതുവഴി കടന്നു പോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
9. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരുടെ ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ആയിരുന്നു എന്നും സര്‍ക്കാരിന് ഭരണഘടനാ ദൗത്യം നിര്‍വഹിക്കേണ്ടത് ഉണ്ടായിരു എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാ വെല്ലുവിളികളെയും സര്‍ക്കാരിന് മറികടക്കാന്‍ ആയി. രാഷ്ട്രീയ മോഹത്തോട് കൂടി തല്‍പര കക്ഷികള്‍ക്കും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്കും ശബരിമല വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ആയെന്നും എന്നാല്‍ ജനം അതും തിരിച്ചറിഞ്ഞു എന്നും ആരോപണം
10. രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടന കാലത്ത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യം ആണെന്ന് കേരളീയര്‍ക്ക് മനസിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമ വാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്.
11. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിറുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ആയി ജനങ്ങള്‍ മനസിലാക്കണം. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്ത ജനങ്ങള്‍ക്കും തൊഴാനുള്ള അവസരം നല്‍കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു
12. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിനെ ചൊല്ലി വിവാദം. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ താത്കാലിക ഹെലിപ്പാഡ് തയാറാക്കുന്നതിന് ആയാണ് നിരവധി മരങ്ങള്‍ വെട്ടിനീക്കിയത്. ഈ നടപടിക്ക് എതിരേ ബലാംഗിര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ സത്പതി രംഗത്ത്