അലഹബാദ്: കുംഭമേള നാളെ തുടങ്ങാനിരിക്കെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ക്യാംപിൽ തീപിടുത്തം. ദിഗംബർ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അഗ്നിബാധയിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീ നിയന്ത്രണ വിധേയമായെന്ന് കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് അറിയിച്ചു. അഗ്നിബാധയിൽ ക്യാമ്പിനടത്ത് നിർത്തിയിട്ട ഏതാനും വാഹനങ്ങൾ ഭാഗികമായി കത്തിനശിച്ചു. സംഭവസ്ഥലത്തുനിന്നും പൊലീസ് ആൾക്കാരെ ഒഴിപ്പിക്കുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീർത്ഥാടകർക്കായി നേരത്തെ സുരക്ഷ ശക്തമാക്കിയിരുന്നു.