മുംബയ്: ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയുടെ സഹോദരി ആനം മിർസ ഇൻസ്റ്റാഗ്രാമിലെ മിന്നും താരമാണ്. 1,15,000 പേരാണ് ഇൗ ഫാഷൻ ഡിസൈനറുടെ ഫോളവേഴ്സ്. അടിപൊളി സെറ്റപ്പിൽ ഗ്ളാമർ വസ്ത്രങ്ങൾ ധരിച്ചുള്ള ആനത്തിന്റെ ഫോട്ടോ കണ്ടാൽ ആരും വീണുപോകും.ആനം ഡിസൈൻ ചെയ്യും സാനിയാ അതണിഞ്ഞ് പോസുചെയ്യും എന്നാണ് അടുപ്പക്കാർ പറയുന്നത്.
പൊതുവേദയിൽ അണിഞ്ഞെത്തുന്നതുൾപ്പെടെ സാനിയയുടെ മിക്കവസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത് ആനമാണത്രേ. അടുത്തിടെ ബേബിഷവറിന് സാനിയ ധരിച്ചതും ആനം ഡിസൈൻചെയ്ത വസ്ത്രമാണ്. പക്ഷേ, ഇതൊന്നും പരസ്യമായി സമ്മതിക്കാൻ ആനത്തിനെ കിട്ടില്ല.
സഹോദരിയുടെ തണലിലാണ് തന്റെ വളർച്ച എന്ന് നാട്ടാരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാനാണ് ഇതൊക്കെ. ഇരുവരും ഒന്നിച്ച് പോസുചെയ്യുന്ന ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇൗ ചിത്രങ്ങൾക്കാണ് ലൈക്കുകളും കമന്റുകളും ഏറെ. ഗർഭിണിയായിരുന്ന സമയത്ത് സാനിയയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത് ആനമായിരുന്നു.
ആനത്തിന്റെ ദാമ്പത്യബന്ധം അത്ര നന്നായിരുന്നില്ല. നീണ്ട പ്രണയത്തിനൊടുവിൽ കാമുകനായ അക്ബർ റഷീദിനെയാണ് 2016ൽ വിവാഹം കഴിച്ചത്. മാതൃകാ ജീവിതമായിരിക്കും ഇവരുടേതെന്ന് കരുതിയവർക്കെല്ലാം തെറ്റി. കഴിഞ്ഞവർഷം മേയിൽ ഇവർ വേർപിരിഞ്ഞു. ഇതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അടുപ്പക്കാരോടുപോലും ഇതൊട്ട് പറഞ്ഞിട്ടുമില്ല. ബന്ധം വേർപിരിഞ്ഞതൊന്നും കാര്യമാക്കാതെ ഫാഷൻ ഡിസൈനിംഗ് രംഗത്ത് കൂടുതൽശ്രദ്ധകേന്ദ്രീകരിക്കുകയാണ് ആനം.