health

കണ്ണാടിയുടെ മുന്നിൽ പോയി കുടവയർ നോക്കി സങ്കടത്തോടെ നിൽക്കാറുണ്ടോ ? വിഷമിക്കേണ്ട ശരീരം മെലിയാൻ ആർക്കും മാതൃകയാക്കാവുന്ന ഒരു ടിപ്സുമായി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അലി അൻസാം മുഖ്താർ. മൂന്ന് മാസത്തെ പ്രയത്നത്താൽ ആരും കൊതിക്കുന്ന ശരീര സൗന്ദര്യത്തിന് ഉടമയായ ഇദ്ദേഹം അതിന്റെ രഹസ്യം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതിനും ഒട്ടും പിശുക്ക് കാട്ടുന്നില്ല.

അലി അൻസാം മുഖ്താറിന്റെ സൗന്ദര്യ രഹസ്യം ഇതാണ് വൈറലായ ഈ കുറിപ്പ് വായിക്കാം

ഇവിടെ ഒരു അടിപൊളി ബോഡി ഷോ നടക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ ഞാൻ തീരുമാനിച്ചത്. മൂന്നു മാസം കൊണ്ടാണ് ഞാൻ ഇങ്ങനെ മാറ്റിയെടുത്തത്. പലർക്കും വിശ്വാസം വരാത്ത കാര്യമാണ് പക്ഷേ സത്യമാണ്. ഇതേ ആഗ്രഹമുള്ളവർക്ക് ഒരു സ്പാർകാവട്ടേന്ന് വിചാരിച്ചു. You Tube ഇൽ തെളിവടക്കം ഞാൻ കൊടുത്തിട്ടുമുണ്ട്. ആത്മാർഥമായി ഇറങ്ങി തിരിച്ചാൽ മൂന്ന് മാസം ധാരാളമാണ്. 2 നിർബന്ധ ടിപ്സുകൾ പറയാം.
1. ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ(Vision)
2. ആ ലക്ഷ്യം എന്ന ബാധയെ ശരീരത്തിലേക്ക് ആവാഹിക്കുക (Get obsessed)
ഏവർക്കും അറിയാമെങ്കിലും, എന്റെ വിജയലക്ഷ്യത്തിലേക്ക് എന്നെ എളുപ്പമെത്തിച്ച മൂന്നു ടിപ്സുകളും കൂടെ രേഖപ്പെടുത്തുന്നു..

1. പഞ്ചസാര, അഥവാ refined sugar എന്ന വിഷം ഉപേക്ഷിക്കുക
2. എണ്ണ അഥവാ oil ഉപയോഗം പാടേ ഒഴിവാക്കുക
3. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് നിർത്തലാക്കുക

80 ശതമാനത്തോളം നമ്മുടെ ശരീരഘടനയെ ബാധിക്കുന്നത് നമ്മുടെ ഭക്ഷണരീതി മാത്രമാണ്. പത്തു ശതമാനം മാത്രമേ കസർത്തിനുള്ളൂ, ബാക്കി പത്തു ശതമാനമോ വിശ്രമവും. ഏറ്റവും വലിയ ഈ സത്യം മനസ്സിലാക്കിയാ പിന്നെ, കാര്യങ്ങൾ പൊടിപൂരം. "കസർത്തു അത്ര നിർബന്ധമല്ല" എന്നല്ല ഞാൻ ഉദ്ദേശിച്ചത്, നിർബന്ധമാണ്, തനതു താത്പര്യങ്ങൾക്കാനുസരിച്ച യോഗയോ ജിമ്മോ ആശ്രയിക്കാവുന്നതാണ്.

11 കൊല്ലത്തെ experience ഇൽ മൂന്നു തവണ ഞാൻ 25 കിലോ കുറച്ചിട്ടുണ്ട്, അവയിൽ ഒരു തവണ യോഗ മാത്രം വച്ചു കുറച്ചതാണ്. നല്ല ഒരു macho ബോഡി ആഗ്രഹിക്കുന്നവർ gym നിർബന്ധമാക്കിയേക്കണേ
ആരേലും നിങ്ങടെ ബോഡി നോക്കി ചാളത്തടീന്നോ മറ്റോ പറഞ്ഞിണ്ടെങ്കിൽ എടുക്കു മക്കളേ ഒരു സ്നാപ്പ്
പറഞ്ഞവന് ഇനി ആ ചാളത്തടി ഒന്നൂടെ കാണണോന്ന് പറഞ്ഞാൽ, with SIX PACK കാണിച്ചു കൊടുക്കാലോ
ചങ്ക്സ് നുമ്മ കട്ടക്ക് പിടിച്ചാൽ, പടച്ചോനാണേ സംഭവം ടപ ടപ്പേന്ന് നടക്കും