മെക്സിക്കോസിറ്റി: ഒാട്ടക്കാരിലെ രാജാവ് സാക്ഷാൽ ഉസൈൻ ബോൾട്ടിനെ കാമുകി കേസി ബെന്നറ്റിനൊപ്പം പാപ്പരാസികൾ പൊക്കി. മെക്സിക്കോയിലെ ബീച്ചിൽ സൺബാത്തിനിടെയാണ് ഇരുവരും കാമറാ കണ്ണിൽ ഉടക്കിയത്. കിട്ടിയ അവസരം പാപ്പരാസികൾ പരമാവധി മുതലാക്കി. മാനംമര്യാദയ്ക്കുള്ള വേഷമാണ് ബോൾട്ട് ധരിച്ചിരുന്നത്.എന്നാൽ കേസിയുടെ സ്ഥിതി അതായിരുന്നില്ല. അത്യാവശ്യഭാഗങ്ങൾ മാത്രം മറയ്ക്കുന്ന ഒരു ബിക്കിനിയാണ് ദേഹത്തുണ്ടായിരുന്നത്. ബോൾട്ടിനൊപ്പം കേസി ഇരിക്കുന്ന ചിത്രമാണ് ആദ്യം കാമറയിൽ പതിഞ്ഞത്.
പാപ്പരാസികൾ ക്ഷമയോടെ കാത്തുനിന്നു. അല്പംകഴിഞ്ഞതോടെ നേർത്ത ഒരുഷാൾമാത്രം പുതച്ച് എഴുന്നേറ്റ കേസിയെ അവർ കാമറയിലാക്കി. ഫോട്ടോയെടുക്കുന്നതറിഞ്ഞെങ്കിലും കേസി അതൊന്നും കാര്യമാക്കിയതേ ഇല്ല. ഇൻസ്റ്റാഗ്രാമിൽ ഇതിലപ്പുറമുള്ള ഫോട്ടോകൾ പോസ്റ്റുചെയ്യുന്നത് പതിവാക്കിയ അവർക്ക് ഇതൊക്കെ വെറും തമാശ. ജമൈക്കയിൽ നിന്ന് ഇരുവരും എന്നാണ് മെക്സിക്കോയിൽ എത്തിയതെന്ന് വ്യക്തമല്ല.
മൂന്നുവർഷമായി കേസിയും ബോൾട്ടും കടുത്ത പ്രണയത്തിലാണ്. ബോൾട്ടിന്റെ കുഞ്ഞിനെ പ്രസവിക്കാൻ കേസി ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. കാമുകിയോടൊപ്പമുള്ള നിമിഷങ്ങൾ മറ്റെന്തിനെക്കാളും മധുരതരമാണെന്ന് ബോൾട്ടും അടുത്തിടെ പറഞ്ഞിരുന്നു.
ഒാട്ടത്തിന് തത്കാലം ഫുൾസ്റ്റോപ്പിട്ട ജമൈക്കൻ ഇതിഹാസം ഇപ്പോൾ ഫുട്ബാളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ജർമ്മൻ ഫുട്ബാൾ ക്ളബിനുവേണ്ടി കളിക്കുന്നുണ്ട്. ഒാട്ടം നിറുത്താൻ പോകുന്നെന്ന പ്രഖ്യാപനം നടത്തിയ ബോൾട്ട് ഇനി ശ്രദ്ധ ഫുട്ബാളിലും ക്രിക്കറ്റിലുമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് ഫുട്ബാളിനെ സ്വീകരിച്ചു.