കോഴിക്കോട്: വയലാർ രാമവർമ്മയുടെ നവതി വാർഷികത്തോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അർഹനായി. വ്യാവസായിക മികവും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. മലബാർ ഗ്രൂപ്പ് ലാഭത്തിന്റെ അഞ്ചു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്.
ജി.കെ. പിള്ള, ഡോ. ജോതിദേവ് കേശവദേവ്, ബേബി മാത്യു സോമതീരം, ജി. ശേഖരൻ നായർ, ആർ. അജിത് കുമാർ, 'കേരളകൗമുദി" തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാർ എന്നിവരും പുരസ്‌കാരത്തിന് അർഹരായി. നാളെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃത ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുരസ്‌കാര ജേതാക്കളെ ആദരിക്കും.