naray

ബംഗളൂരു: ഫ്ളിപ്‌കാർട്ടിന് കീഴിലുള്ള ഓൺലൈൻ ഫാഷൻ സ്‌റ്രോറായ മിന്ത്രയുടെയും ജബോംഗിന്റെയും സി.ഇ.ഒ സ്ഥാനം അനന്ത് നാരായണൻ രാജിവച്ചു. മാതൃസ്ഥാപനമായ ഫ്ളിപ്‌കാർട്ടിൽ അടുത്തിടെ നടന്ന പ്രവർത്തന പുനഃക്രമീകരണത്തോടുള്ള എതിർപ്പാണ് രാജിക്ക് കാരണമെന്നാണ് സൂചന. അനന്ത് നാരായണൻ ഓൺലൈൻ വീഡിയോ സ്‌ട്രീമിംഗ് പ്ളാറ്ര്‌ഫോമായ ഹോട്ട്‌സ്‌റ്റാറിൽ ചേർന്നേക്കുമെന്നും അറിയുന്നു.

അതേസമയം, മിന്ത്രയുടെയും ജബോംഗിന്റെയും പുതിയ സി.ഇ.ഒയായി അമർ നാഗാറാമിനെ നിയമിച്ചിട്ടുണ്ട്. ഫ്ളിപ്‌കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്‌ണമൂർത്തിയുടെ കീഴിലായിരിക്കും അമറിന്റെ പ്രവർത്തനം.