prakash-raj-

കൊച്ചി: ശബരിമല വിഷയത്തിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ശബരിമല വിഷയത്തിൽ വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹചര്യം മനസിലാക്കി സമയമെടുത്ത് നടപ്പാക്കേണ്ടതായിരുന്നു സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാലിനെയും പ്രകാശ് രാജ് വിമർശിച്ചു. മീടു ക്യാംപെയിൻ ഫാഷനാണെന്ന മോഹൻലാലിന്റെ പ്രസ്താവന തെറ്റായിപ്പോയി. സ്ത്രീ ആരാധകർ ഏറെയുള്ള നടനാണ് അദ്ദേഹം. ഇത്തരം അഭിപ്രായ പ്രകടനം അവ‌ർക്ക് വേദനയുണ്ടാക്കും. സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളിൽ മോഹൻലാൽ കൂടുതൽ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

ശബരിമലയെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. സർക്കാരിന്റെ തിടുക്കം ബി.ജെ.പിക്ക് അവസരമൊരുക്കി കൊടുത്തു.


ലോക്ഭാ തിര‍ഞ്ഞെടുപ്പിൽ ബംഗളൂരു സെന്‍ട്രലിൽ സ്വതന്ത്രനായി ജനവിധി തേടുമെന്നും പ്രകാശ് രാജ് പറഞ്ഞു. തമിഴ്നാട്ടിലെ താര രാഷ്ട്രീയത്തിന് അവസാനമായി. കമല ഹാസന്റെയും രജനികാന്തിന്റെയും ആരാധക ശക്തി വോട്ടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.