moru

ചൂടിനെ പ്രതിരോധിക്കുന്ന ആശ്വാസപാനീയമാണ് മോര്. രുചികരമായ മോരിൽ ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ലാത്തതിനാൽ തടി കൂടുമെന്ന ഭയവും വേണ്ട. സിങ്ക്, അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവ അടങ്ങിയിരിക്കുന്നു. ദഹനം സുഗമമാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാനീയം ചർമത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കും.

കാത്സ്യം കൂടുതലുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിറുത്തും. വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. വേനൽക്കാലത്ത് പുറത്ത് പോയി തിരികെയെത്തുമ്പോൾ അൽപ്പം മോര് വെയിലേറ്റ ശരീരഭാഗങ്ങളിൽ പുരട്ടുന്നത് കരിവാളിപ്പ് അകറ്റി ചർമ്മത്തിന് ഉന്മേഷം പകരും. ദഹനശക്തി വർദ്ധിപ്പിക്കും.

ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി അകറ്റും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മൂത്രതടസം, രുചിയില്ലായ്മ എന്നിവയെ അകറ്റും. മോര് ദിവസവും കുടിക്കുന്നത് രക്തക്കുറവിന് പരിഹരിക്കും.