mezhathu

പാലക്കാട്: പാലക്കാട് മേഴത്തൂർ ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൊയ്‌ത്തുത്സവം ആഘോഷമാക്കി. മേഴത്തൂർ കിഴക്കേ കോടനാട്ടെ എട്ടേക്കർ ഭൂമിയിലാണ് വിദ്യാർത്ഥികൾ നെൽകൃ​ഷി ഇറക്കിയത്. ഉത്സവാന്തരീക്ഷത്തിൽ നടത്തിയ കൊയ്‌ത്തുത്സവത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും പങ്കുചേർന്നു. ക‌‌ൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായം നവകേരള നിർമ്മിതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.

പി.ടി.എ പ്രസിഡന്റ് എം.വി സേതു മുഹമ്മദ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നെൽക‌ൃഷിക്ക് വേണ്ടി പ്രയത്നിച്ച വിദ്യർത്ഥികളെയും അദ്ധ്യാപകളെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. പൂർണമായും ജെെവനെൽകൃഷി രീതിയാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വിദ്യാർത്ഥികൾ കൃഷിയിറക്കുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായത്തിന്റെ ഒരു വിഹിതം സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രോത്സാഹനത്തോടെ നെൽകൃഷി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും തീരുമാനം.