murray

MURRAY

മെൽബൺ: അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടി താനൊരു പോരാളിയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് ബ്രിട്ടൻ ആധുനിക ടെന്നിസിന് നൽകിയ ഏറ്രവും മികച്ച താരം ആൻഡി മുറെ ടെന്നിസ് കോർട്ടിനോട് വിടപറഞ്ഞു. ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ആദ്യ ദിനം ആദ്യ റൗണ്ടിൽ സ്പാനിഷ് താരം റോബർട്ടോ ബൗറ്രിസ്റ്റ ആഗട്ടിനോട് പരിക്കിന്റെ വേദനയിലും പിന്മാറാതെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടിൽ പൊരുതി തോറ്ര് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് മുറെയുടെ മടക്കം. തുടർച്ചയായി വേട്ടയാടുന്ന പരിക്ക് മൂലം താൻ ഈ ആസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കുമെന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുറെ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ അഗൗട്ടിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം അടുത്ത രണ്ട് സെറ്രും ടൈബ്രേക്കറിലൂടെ സ്വന്തമാക്കി വീരോചിത തിരിച്ചുവരവ് നടത്തിയ ശേഷമാണ് മുപ്പത്തൊന്നുകാരനായ മുറെ തോൽവി സമ്മതിച്ചത്. നാല് മണിക്കൂർ ഒമ്പത് മിനിട്ട് നീണ്ട മത്സരത്തിൽ 6-4, 6-4, 7-6, 7-6, 6-2 നാണ് മുറെ തോറ്റത്.

മെൽബൺ പാർക്കിൽ തിങ്ങി നിറഞ്ഞ ആരാധകരുടെ അകമഴിഞ്ഞ പിന്തുണയുടെ പിൻബലത്തിൽ പരിക്കിന്റെ വേദന വകവയ്ക്കാതെ കളിച്ച മുറെയ്ക്കെതിരെ ആദ്യ രണ്ട് സെറ്രും അഗൗട്ട് ഏറെക്കുറെ അനായാസം സ്വന്തമാക്കി. എന്നാൽ അടുത്ത രണ്ട് സെറ്രുകളും ടൈബ്രേക്കറോളം നീണ്ട പോരാട്ടത്തിനൊടുവിൽ മുറെ നേടി. എന്നാൽ നിർണായകമായ അഞ്ചാം സെറ്ര് അനായാസം നേടി അഗൗട്ട് മത്സരം സ്വന്തമാക്കുകയായിരുന്നു.

ചിലപ്പോൾ നമ്മൾ വീണ്ടും കണ്ടേക്കും. അതിനായി എന്നാൽക്കഴിയുന്ന വിധം ശ്രമിക്കും. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ആൻഡി മുറെ

ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

വിംബിൾഡൺ- 2013, 2016

യു.എസ്.ഓപ്പൺ - 2012

ഒളിമ്പിക്‌സ്

2012, 2016 - സ്വർണം

2012- മിക്‌സഡ് ഡബിൾസ് വെള്ളി

മികച്ച റാങ്കിംഗ്

1(2016 മതൽ 2017 വരെ 41 ആഴ്ച)

ഓർമ്മിക്കാൻ

2012ലെ യു.എസ്.ഓപ്പൺ കിരീടം സ്വന്തമാക്കി മുറെ ചരിത്രമെഴുതുകയായിരുന്നു. 76 വർഷത്തിന് ശേഷം യു.എസ്.ഓപ്പൺ കിരീടം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് അന്ന് മുറെ തന്റെ പേരിൽ എഴുതിചേർത്തത്.

ലണ്ടൻ ഒളിമ്പിക്‌സിൽ റോജർ ഫെഡററെ വീഴ്ത്തിയാണ് സ്വർണം നേ

ടിയത്.

500 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടം 2015-ൽ മുറെ സ്വന്തമാക്കി.

നദാൽ മുന്നോട്ട്

മെൽബൺ:സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽകടന്നു. ആസ്ട്രേലിയൻ താരം ജെയിംസ് ഡക്ക്‌വർത്തിനെ 6-4, 6-3, 7-5ന് നേരിട്ട സെറ്രുകളിൽ കീഴടക്കിയാണ് നദാലിന്റെ മുന്നേറ്രം.

അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ ദിനം മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാലും യുവതാരം കെവിന്‍ ആന്‍ഡേഴ്സണും രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു വിധി.

ഏറെ പ്രതീക്ഷയോടെ ആദ്യ ഗ്രാന്‍ഡ്സ്ലാമിനിറങ്ങിയ പ്രജ്നേഷിനെ അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിയാണ് തോല്‍പ്പിച്ചത്.