modi-

ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. മൈക്രോസ്പെക്ട്രം വിതരണത്തിൽ 69381 കോടിയുടെ അഴിമതി നടന്നു എന്നാണ് സർക്കാരിനെതിരെ കോൺഗ്രസ് ആരോപിക്കുന്നത്. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ ആരോപണം.

സുപ്രികോടതിയുടെ നിർദ്ദേശം മറികടന്നാണ് മൈക്രോസ്പെക്ട്രം വിതരണം നടത്തിയത്. സംഭവത്തെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.