1. ശരണവഴികള്‍ ഭക്തിസാന്ദ്രം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാര്‍ത്തി, ദീപാരാധനയ്ക്ക് ശേഷം നട തുറന്നു. പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഭക്തി നിര്‍വൃതിയില്‍. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത് വൈകിട്ട് ആറോടെ. തുടര്‍ന്ന് പതിനെട്ടാംപടിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണം. മകരസംക്രമ പൂജ വൈകിട്ട് 7.52ന്. മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരത്തും ശക്തമായ പൊലീസ് സംവിധാനം. 2. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ സ്വീകരിച്ചു. സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയത്, എട്ട് കേന്ദ്രങ്ങളില്‍. മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എ.ഡി.ജി.പി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. 3. നടന്‍ മോഹന്‍ലാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ, സൂപ്പര്‍ താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമാക്കി ബി.ജെ.പി. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം അറിയിച്ചെങ്കിലും സന്നദ്ധന്‍ അല്ലെന്ന മറുപടി ആണ് ലാല്‍ നല്‍കിയത് എന്ന് സൂചന. എന്നാല്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ലാലിനെ രാജ്യസഭയില്‍ എത്തിക്കാനും ബി.ജെ.പിയില്‍ നീക്കം. 4. നിലവില്‍ എം.പി.യായ നടന്‍ സുരേഷ് ഗോപി, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നി പേരുകള്‍ സജീവ ചര്‍ച്ചയില്‍. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പേരും സജീവ ചര്‍ച്ചയില്‍.
5. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തുന്നതോടെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ശബരിമല യുവതീ പ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിറുത്തി ആവും തിരഞ്ഞെടുപ്പ് പ്രചരണം. 6. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതവ് കനയ്യകുമാറിന് എതിരെ കുറ്റപത്രം. ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് 2016ലെ ജെ.എന്‍.യു സമരത്തെ തുടര്‍ന്ന് ചെയ്ത രാജ്യദ്രോഹ കേസില്‍. പട്യാല കോടതി കുറ്റപത്രം നാളെ പരിഗണിക്കും. കനയ്യകുമാറിന് പുറമെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചര്യ എന്നിവര്‍ അടക്കം പത്ത് പേര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, കള്ളരേഖ ചമക്കല്‍ ഉള്‍പ്പെടെ ഉള്ള എട്ട് കുറ്റങ്ങള്‍. 7. ജെ.എന്‍.യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് ഇവര്‍ക്ക് എതിരായ ആരോപണം. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചതിന് തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. ജെ.എന്‍.യുവിലെ എ.ബി.വി.പി പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം പുറത്ത് വിട്ടത്. തുടര്‍ അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. പൊലീസ് കരട് കുറ്റപത്രം സമര്‍പ്പിച്ചത് ഇതിന് പിന്നാലെ 8. രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ആണ് കോടതി ഉത്തരവ് 9. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്, പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ഏത് സാഹചര്യത്തില്‍ ആണ് നിരീക്ഷണം നടത്തുന്നത് എന്ന് ഉത്തരവില്‍ വ്യക്തമല്ല. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളുടെ ലംഘനം ആയതിനാല്‍ ഉത്തരവ് റദ്ദാക്കണം എന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു 10. ആലപ്പാട് കരിമണല്‍ ഖനനത്തില്‍ വിശദീകരണവുമായി പൊതു മേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ. ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നു എന്ന വാദം അടിസ്ഥാന രഹിതം. ഖനനം നടത്തുന്നത് തീരസുരക്ഷ അടക്കം എല്ലാ വശങ്ങളും പഠിച്ച ശേഷം. കടല്‍ ഭിത്തികളും പുലിമുട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. തീരത്തിന്റെ സുരക്ഷ ഐ.ആര്‍.ഇ ഉറപ്പാക്കിയിട്ടുണ്ട്. കായലിലെ ഡ്രഡ്ജിംഗ് ഉള്‍നാടന്‍ ജല ഗതാഗത പാതയ്ക്ക് വേണ്ടി എന്നും ഐ.ആര്‍.ഇ 11. ആലപ്പാട് ജനകീയ സമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഖനനം നടത്തുന്ന ഐ.ആര്‍.ഇ രംഗത്ത് എത്തുന്നത്. കമ്പനിയുടെ വിശദീകരണം, ആലപ്പാട് സമരത്തിന് എതിരെ വ്യവസായ മന്ത്രി പ്രതികരിച്ചതിന് പിന്നാലെ. ആലപ്പാട്ട് സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയില്‍ ആക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. ഖനന മേഖലയില്‍ ജോലി ചെയ്യുന്ന അനേകം പേരുണ്ട്. ഖനനം നിറുത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 12. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് സര്‍ക്കാരിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഖനനം അവസാനിപ്പിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് നടക്കില്ല. സമരം എന്തിനാണ് എന്ന് അറിയില്ല. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ആണ് ഇതിനെ കുറിച്ച് അറിയുന്നത്. സമരത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ഒരു ഭിന്നതയും ഇല്ലെന്നും മന്ത്രി. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന് രമേശ് ചെന്നിത്തല
|