bomb-blast

പയ്യോളി: ഇടതു വനിതാ നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തക‌‌ർന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അയനിക്കാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ട് പുളിയുള്ള വളപ്പിൽ ബീനയുടെ വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയനിക്കാട് കമ്പിവളപ്പിൽ അഭിമന്യു (22), ചൊറിയഞ്ചാൽ സെന്തിൽകുമാർ (22), കമ്പിവളപ്പിൽ അക്ഷയ് ഭരത് (21) എന്നിവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു.