വാഷിംഗ്ടൺ: വംശീയ പരാമർശത്തെ തുടർന്ന് നോബൽ സമ്മാന ജേതാവ് ജെയിംസ് വാട്സണിന് ആദരസൂ
ചകമായി നൽകിയ ബഹുമതികൾ തിരിച്ചെടുക്കാൻ തീരുമാനമായി. ഡി.എൻ.എയുടെ ഡബിൾ ഹെലിക്കൽ ഘടന കണ്ടെത്തിയവരിലൊരാളായ ജെയിംസ് വാട്സൺ ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ നടത്തിയ വംശീയ വിദ്വേഷമുണർത്തുന്ന പരാമർശത്തെ തുടർന്നാണ് ബഹുമതികൾ തിരിച്ചെടുക്കാൻ അദ്ദേഹം നാല് പതിറ്റാണ്ടോളം ജോലി ചെയ്ത കോൾഡ് സ്പ്രിംഗ് ലബോറട്ടറി തീരുമാനിച്ചത്.
ഹ്യൂമൺ ജീനോം പ്രൊജക്ടിന്റെ പിതാവെന്നാണ് ജെയിംസ് വാട്സൺ അറിയപ്പെടുന്നത്. ആഫ്രിക്കൻ പൗരൻമാർക്ക് ബുദ്ധി കുറവാണെന്നും ഐ.ക്യു ടെസ്റ്റുകളിൽ കറുത്തവർഗക്കാർ പിന്നിലാണെന്നുമുള്ള 2007ലെ വാട്സണിന്റെ പരാമർശങ്ങൾ അദ്ദേഹം ഡോക്യുമെന്ററിയിൽ ആവർത്തിക്കുകയായിരുന്നു. 'അമേരിക്കൻ മാസ്റ്റേഴ്സ്: ഡീകോഡിംഗ് വാട്സൺ" എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.