carCAR

ന്യൂഡൽഹി: രാജ്യത്ത് വാഹന വില്‌പനയിൽ കഴിഞ്ഞമാസം 2.97 ശതമാനം കുറവ് അനുഭവപ്പെട്ടു. 16.17 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2017 ഡിസംബറിൽ വില്‌പന 16.66 ലക്ഷം യൂണിറ്റുകളായിരുന്നു. പാസഞ്ചർ വാഹന വില്‌പനയിൽ നേരിയ ഇടിവുണ്ടായി. 2.39 ലക്ഷത്തിൽ നിന്ന് 2.38 ലക്ഷം യൂണിറ്റുകളിലേക്കാണ് ഇടിവ്.

കാർ വില്‌പന ഡിസംബറിൽ 2.01 ശതമാനം ഇടിഞ്ഞ് 1.55 ലക്ഷത്തിലെത്തി. 2017 ഡിസംബറിൽ വല്‌പന 1.58 ലക്ഷമായിരുന്നു. മോട്ടോർസൈക്കിൾ വില്‌പന 7.88 ലക്ഷത്തിൽ നിന്ന് 7.93 ലക്ഷം യൂണിറ്റുകളായി ഉയർന്നു. എന്നാൽ, മൊത്തം ടൂവീലർ വില്‌പന 12.87 ലക്ഷത്തിൽ നിന്ന് 2.23 ശതമാനം കുറഞ്ഞ് 12.59 ലക്ഷമായി. കഴിഞ്ഞമാസം പുതുതായി 75,984 വാണിജ്യ വാഹനങ്ങളും നിരത്തിലെത്തി. ഇടിവ് 7.8 ശതമാനം.

33.94 ലക്ഷം

2018ൽ ഇന്ത്യക്കാർ വാങ്ങിയ വാഹനങ്ങളുടെ എണ്ണം 33.94 ലക്ഷം. 2017നെ അപേക്ഷിച്ച് 5.08 ശതമാനം കൂടുതലാണിത്. 32.30 ലക്ഷം വാഹനങ്ങളാണ് 2017ൽ വിറ്റുപോയത്.