പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി. അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരാരോ ആർദ്രമായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്റെ സംഗീതസംവിധാനത്തിൽ നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ.
പുതുമുഖം സയ ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളും ടീസറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്.