kollam-bypass

തിരുവനന്തപുരം: കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കൊല്ലം ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സ്ഥലം എം.എൽ.എമാരെ ഒഴിവാക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇടതുപക്ഷത്തെ ഇരവിപുരം എം.എൽ.എ എം. നൗഷാദ്. ചവറ എം.എൽ.എ വിജയൻപിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. കൊല്ലം മേയർക്കും ക്ഷണമില്ല. എന്നാൽ സ്ഥലം എം.എൽ.എ അല്ലാത്ത ഒ.രാജഗോപാലിന് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. കൊല്ലം എ.എൽ.എയായ മുകേഷിനെയും ക്ഷണിച്ചിട്ടുണ്ട്. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ,​ കെ. സോമപ്രസാദ്,​ സുരേഷ്ഗോപി,​ വി.​മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

സ്ഥലം എം.എൽ.എമാരെ ക്ഷണിക്കാത്തത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.