ipho

മുംബയ്: ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ വില്‌പന 2018ൽ പകുതിയോളമായി കുറഞ്ഞുവെന്ന് പ്രമുഖ റിസർച്ച് സ്ഥാപനങ്ങളായ കൗണ്ടർപോയിന്റ് മാർക്കറ്ര് ടെക്‌നോളജി റിസർച്ച്, സൈബർ മീഡിയ റിസർച്ച് എന്നിവയുടെ റിപ്പോർട്ട്. 2017ൽ 32 ലക്ഷം ഐഫോണുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിരുന്നു. കഴിഞ്ഞവർഷം ഇത് 16 ലക്ഷം മുതൽ 20 ലക്ഷം വരെയായി താഴ്‌ന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2014-15ന് ശേഷം ഐഫോൺ വില്‌പന നേരിടുന്ന ഏറ്രവും വലിയ ഇടിവാണിത്. വൺപ്ളസ്, വിവോ തുടങ്ങിയ ചൈനീസ് കമ്പനികൾ നേടുന്ന സ്വീകാര്യതയാണ് ഐഫോണുകൾക്ക് തിരിച്ചടിയാവുന്നത്.