കുറ്റ്യാടി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷം ഒരു രാഷ്ട്രീയ കൂട്ട്കെട്ടും ഉണ്ടാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുറ്റ്യാടി നടുപ്പൊയിലിൽ കേളുവേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിൽ എത്തുന്നത് തടയാൻ രാഷ്ട്രീയ പുനരേകീകരണം ഇന്ത്യയിൽ ഉണ്ടാകുമെന്നും കേരളത്തിൽ ജാതി മത വികാരങ്ങൾ ഉയർത്തി ക്രമസമാധാനം തകർക്കാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.മോഹനൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. ലതിക, കെ.കെ. സുരേഷ്,കെ. കൃഷ്ണൻ, കെ.കെ. ദിനേശൻ, ടി.കെ. മോഹൻ ദാസ് , കെ.പി. ചന്ദ്രി, സി.എൻ ബാലകൃഷ്ണൻ, കെ. സജിത്ത്, ടി.കെ.നാണു എന്നിവർ സംസാരിച്ചു.