തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപം എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ 6 എൻ.ജി.ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി. എൻ.ജി.ഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ,സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.
കീഴടങ്ങിയവരെല്ലാം എൻ.ജി.ഒ യൂണിയൻ ജില്ലാ നേതാക്കളാണ്. പൊതുമുതൽ നശീകരണം തടയൽ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണ് ഇവർക്ക് മേൽ ചുമത്തപ്പെട്ടത്.ശിക്ഷിക്കപ്പെട്ടാൽ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടിവരും.